Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anil Jha

മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്ക​ണം; എ​എ​പി എം​എ​ൽ​എ​യെ വി​മ​ർ​ശി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: എ​എ​പി എം​എ​ൽ​എ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ എം​എ​ൽ​എ മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ കി​രാ​രി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ അ​നി​ൽ ഝാ​യ്ക്ക് എ​തി​രെ​യാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

ബ​നി​യ​നും ഷോ​ർ​ട്സും ധ​രി​ച്ച് ക​സേ​ര​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്ന് അ​പേ​ക്ഷ​ക​ളി​ൽ ഒ​പ്പി​ടു​ന്ന എം​എ​ൽ​എ​യു​ടെ ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​ഷ​യം സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്ത്രീ​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷാ ഫോ​മു​ക​ളി​ൽ ഒ​പ്പി​ടു​മ്പോ​ൾ എം​എ​ൽ​എ മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

നി​ങ്ങ​ളു​ടെ ഈ ​പെ​രു​മാ​റ്റം അ​ങ്ങേ​യ​റ്റം നാ​ണം​കെ​ട്ട​താ​ണ്. സ്ത്രീ​ക​ൾ അ​പേ​ക്ഷ​ക​ളു​മാ​യി വ​രു​മ്പോ​ഴെ​ങ്കി​ലും മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കാ​നു​ള്ള മ​ര്യാ​ദ കാ​ണി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ മു​ന്നി​ൽ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യ അ​നി​ൽ ഝാ​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം സ​ഭ​യി​ൽ വ​ച്ച് എം​എ​ൽ​എ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചെ​ന്നും രേ​ഖ ഗു​പ്ത ആ​രോ​പി​ച്ചു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​നി​ൽ ഝാ ​നി​ഷേ​ധി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും തെ​ളി​വു​ണ്ടെ​ങ്കി​ൽ വീ​ഡി​യോ കാ​ണി​ക്ക​ട്ടെ​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up